പറവൂർ : ഗോതുരുത്ത്, വടക്കുംപുറം പ്രദേശങ്ങളിലെ രൂക്ഷമായ യാത്രക്ളേശത്തിന് പരിഹാരമുണ്ടാകണമെന്ന് സി.പി.എം ചേന്ദമംഗലം വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.വി. അനിൽകുമാർ ആവശ്യപ്പെട്ടു. നിലവിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റ് പുതുക്കി നൽകാതെയും പുതിയ സർവീസുകൾ അനുവദിക്കാതതുമാണ് പ്രധാന കാരണം. കെ.എസ്.ആർ.ടി.സി ഈ റൂട്ടിൽ ദേശസാൽക്കരണ നടത്തുവാൻ തടസ്സം നിൽക്കുന്നതാണ് പെർമിറ്റ് പുതുക്കി നൽക്കാത്തത്. എന്നാൽ കെ.എസ്.ആർ.ടി.സി പുതിയ സർവീസ് നടത്തുന്നില്ല. നിലവിലുള്ള സർവീസുകൾ വെട്ടിചുരുക്കയും ചെയ്യുന്നു. ഇതാണ് ഈ മേഖലയിൽ യാത്രക്ളേശം രൂക്ഷമാകാൻ കാരണം. ഇത് സാധാരണക്കാരെയാണ് കൂടുതൽ ബാധിക്കുന്നതെന്നും അജിത്ത് കുമാർ പറഞ്ഞു.