കൊച്ചി: വസ്ത്ര വൈവിദ്ധ്യങ്ങളുടെ വിസ്മയ കാഴ്ച ഒരുക്കി ജെഡി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ടെക്‌നോളജിയുടെ യുവ ഡിസൈനർമാർ. ജെഡി ഫാഷൻ ഡിസൈൻ അവാർഡ് നിശക്കായി ഹോട്ടൽ ഗ്രാന്റ് ഹയാത്തിൽ ഒരുക്കിയ റാംപിൽ 'ക്യുറേറ്റർ' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി 21 വ്യത്യസ്ത കളക്ഷനുകൾ അരങ്ങേറി.
ഡിസൈനർ മികവിനൊപ്പം ധാർമ്മികത, സുസ്ഥിരത എന്നീ മൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്നതിലും യുവ ഡിസൈനർമാർ വിജയിച്ചുവെന്നത് ഫാഷൻ സാങ്കേതിക വിദ്യയെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണെന്ന് ജെഡി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ടെക്‌നോളജി ഡയറക്ടർ (ദക്ഷിണം) സാന്ദ്ര സിക്വേറ പറഞ്ഞു.