കൊച്ചി: ജി.എസ്.ടി വാർഷിക റിട്ടേൺ ഫയലിംഗിനെ സംബന്ധിച്ച ക്ളാസ് ജൂലായ് ആറിന് രാവിലെ 11 ന് മഹാരാജാസ് കോളേജ് സെന്റിനറി ഹാളിൽ നടത്തും. വ്യാപാരസമൂഹവും പ്രാക്ടീഷണർമാരും പങ്കെടുക്കണമെന്ന് ചരക്കുസേവന വിഭാഗം ഡെപ്യൂട്ടി കമ്മിഷണർ അറിയിച്ചു.