പറവൂർ : വടക്കേക്കര സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേതൃത്വത്തിലുള്ള സഹകരണ ജനാധിപത്യ സംരക്ഷണ മുന്നണിയുടെ പാനലിൽ മത്സരിച്ച പന്ത്രണ്ട് പേരും വിജിയിച്ചു. ആർ.കെ. സന്തോഷ്, പി.വി.പുരുഷോത്തമൻ, കെ.എസ്. രാധാകൃഷ്ണൻ, ലൈജു ജോസഫ്, പി.പി. വിനോദ്, എ.സി. ശശിധരകുമാർ, എൻ.ബി. സുഭാഷ്, എം.കെ. കുഞ്ഞപ്പൻ, ആലീസ് ജോസി, ഉഷ ജോഷി, ഷറീന ബഷീർ, ടി.എ. രാമൻ എന്നിവരാണ് വിജയിച്ചത്.