പനങ്ങാട് : മരട് സഹകരണബാങ്ക് നാനൂറോളം വിദ്യാർത്ഥികൾക്കായി മൂന്നു ലക്ഷം രൂപയുടെ പഠനോപകരണ ധനസഹായം വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് വി. ജയകുമാർ അറിയിച്ചു. 5ന് വൈകിട്ട് മൂന്നുമണിക്ക് ബാങ്ക് ഷോപ്പിംഗ് കോംപ്ലക്സിലെ എം. കുമാരൻ കുട്ടിമേനോൻ സ്മാരകഹാളിൽ നടക്കുന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ ടി.എച്ച്. നദീറ ധനസഹായ വിതരണം ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് വി. ജയകുമാർ അദ്ധ്യക്ഷത വഹിക്കും. എൻ.ജെ. ബാബു, എം.പി. സുനിൽകുമാർ, പത്മപ്രിയ, പി.കെ. സുനിൽകുമാർ, സിബിൻ സോമൻ, കെ.ജെ. ഉഷ എന്നിവർ പ്രസംഗിക്കും.