പറവൂർ : കാൻക്യൂർ ഫൗണ്ടേഷൻ, അമൃത ഹോസ്പിറ്റൽ, ഏഴിക്കര ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ മുസിരിസ് സിറ്റി സംഘടിപ്പിക്കുന്ന സൗജന്യ കാൻസർ രോഗ നിർണ്ണയ ക്യാമ്പ് ഇന്നും നാളെയും (തിങ്കൾ) ഏഴിക്കര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നടക്കും. രാവിലെ ഒമ്പത് മുതൽ വൈകീട് നാലര വരെ ക്യാമ്പ്.