ആലുവ: നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിൽ നിന്നും പെൻഷൻ ലഭിക്കുന്ന തൊഴിലാളികൾക്ക് സാമൂഹ്യ ക്ഷേമ പെൻഷൻ നിഷേധിക്കരുതെന്ന് ജില്ലാ കൺസ്ട്രഷൻ ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ (എ.ഐ.ടി.യു.സി) കീഴ്മാട് ചാലാക്കൽ യുണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് ഷാജി ഇടപ്പള്ളി ഉദ്ഘാടനം ചെയ്തു. എം.എ. യൂസഫ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി കെ. പരമു റിപ്പോർട്ട് അവതരിപ്പിച്ചു. എ.ജെ. ഡാർളി, അലി കെ.പി, സൈനബ കൊച്ചമ്മു, കെ.എ. ജമീല എന്നിവർ സംസാരിച്ചു. കെ.കെ. ആമിന സ്വാഗതവും സൈനബ ബക്കർ നന്ദിയും പറഞ്ഞു.