വൈപ്പിൻ: ഉദ്യോഗസ്ഥരിൽ ഒരുവിഭാഗം തങ്ങൾക്ക് ലഭിക്കുന്ന അധികാരം ജനസേവനത്തിനായി ഉപയോഗിക്കുമ്പോൾ മറ്റൊരു വിഭാഗം ഇത് ദുരുപയോഗിക്കുകയാണെന്നും അതിനാലാണ് ഒരേ നിയമം പലതരത്തിൽ വ്യാഖ്യാനിക്കപ്പെടുന്നതെന്നും നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. നായരമ്പലം ഗ്രാമപഞ്ചായത്തിനായി നിർമ്മിച്ച ഓഫീസും കമ്മ്യൂണിറ്റി ഹാളും ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ. എസ്. ശർമ്മ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി , ജോൺ ഫെർണാണ്ടസ് എം.എൽ.എ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജോഷി, നായരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.പി. ഷിബു,ജില്ലാ പഞ്ചായത്ത് മെമ്പർ റോസ് മേരി ലോറൻസ്, നായരമ്പലം സഹകരണ ബാങ്ക് പ്രസിഡന്റ് പി.കെ. രാജീവ്, പഞ്ചായത്ത് സെക്രട്ടറി കെ.കെ. ജയചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.