തൃക്കാക്കര : കിടപ്പിലായ അർബുദ രോഗികൾക്ക് സ്പെഷ്യലിസ്റ്റ് ആശുപത്രിയുടെ സ്നേഹത്തണൽ മെഡിക്കൽ സംഘം തൃക്കാക്കരയിലെ കെന്നഡിമുക്ക്, മരോട്ടിച്ചുവട് തുടങ്ങിയ പ്രദേശങ്ങളിൽ നാളെ ഉച്ചയ്ക്ക് 2.30മുതൽ സന്ദർശനം നടത്തും. ഓങ്കോളജിസ്റ് ഡോ.സി .എൻ മോഹനൻ നായർ നേതൃത്വം നൽകും. മരുന്നുകളും ചികിത്സയും സൗജന്യമാണ്. അംഗൻവാടി ജീവനക്കാരുടെ സഹായത്തോടെയാണ് പരിപാടി.