തൃക്കാക്കര :സംസ്ഥാനത്ത് ഏറ്റവും വരുമാനമുള്ള നഗരസഭയായ തൃക്കാക്കരയിൽ ഏറെ കൊട്ടിഘോഷിച്ച് നിർമ്മാണം ആരംഭിച്ച വൻകിട പദ്ധതികൾ അനിശ്ചിതത്വത്തിൽ. നഗരസഭയിലെ എൽ.ഡി.എഫ് ഭരണ സമിതി സ്റ്റാർ പദ്ധതികൾക്ക് തുടക്കം കുറിച്ചിരുന്നു.ഇതിൽ നഗര സഭയുടെ തന്നെ പ്രതിച്ഛായ മാറ്റുന്ന പദ്ധതിയിലെ പ്രധാനപ്പെട്ട മൂന്ന് നിർമ്മാണങ്ങൾ മാസങ്ങളായി ചുവപ്പ് നാടയിലാണ്.. വിഷയത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തുവാൻ എൽ .ഡിഎഫ് ഭരണ സമിതിക്ക് കഴിയുന്നില്ല..നഗര സഭയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുമ്പോഴും നഗര സഭയുടെ സമഗ്ര കുടിവെള്ള പദ്ധതി വർഷങ്ങളായി ഫയലിൽ ഉറക്കത്തിലാണ്.നിർമ്മാണം നിലച്ച പദ്ധതികളുടെ കുരുക്കഴിക്കാൻ നഗരസഭ അദ്ധ്യക്ഷ ഷീല ചാരുവിന്റെ നേതൃത്വത്തിലുളള ഭരണ സമിതിക്ക് കഴിഞ്ഞില്ല. .
ഇഴയുന്ന പദ്ധതികൾ
ഒരുകോടിരൂപ ചെലവഴിച്ച് നിർമ്മാണം ആരംഭിച്ച ആധുനിക മാർക്കറ്റിന്റെമൂന്നാം ഘട്ടം
1 .30 കോടി ചെലവഴിച് നിർമ്മാണം ആരംഭിച്ച അംബേദ്കർ അയ്യങ്കാളി തൊഴിൽ പരിശീലന കേന്ദ്രം പൂർത്തിയായിട്ടും ഉദ്ഘാടനം നടത്താൻ സാധിക്കുന്നില്ല
ഒരുകോടി ചെലവഴിച്ച്നിർമ്മാണം ആരംഭിച്ച അത്യാധുനിക ക്രിമിറ്റോറിയം സ്തംഭനാവസ്ഥയിൽ
മുൻസിപ്പൽ ഗ്രൗണ്ട്,ഗ്യാലറി അടക്കമുള്ളവ വർഷങ്ങളായി ഫയലിൽ ഉറങ്ങുന്നു.