ആലുവ: പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട അപേക്ഷ നൽകേണ്ട അവസാന ദിനത്തിലും ആലുവയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ വൻ തിരക്ക്. ആലുവ നഗരസഭയിൽ പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് 1387 അപേക്ഷ ലഭിച്ചു. റേഷൻ കാർഡ് ഇല്ലാത്തവരുടെ 26 അപേക്ഷകളും ലഭിച്ചിട്ടുണ്ട്. ചൂർണിക്കര പഞ്ചായത്തിൽ പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് 1092 അപേക്ഷ ലഭിച്ചു. റേഷൻ കാർഡ് ഇല്ലാത്തവരുടെ ഒൻപത് അപേക്ഷകളും ലഭിച്ചു.
കീഴ്മാട് പഞ്ചായത്തിൽ പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് 1080 അപേക്ഷകൾ ലഭിച്ചു. എടത്തല പഞ്ചായത്തിൽ പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് 357 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. അപേക്ഷകളെല്ലാം തിങ്കളാഴ്ച ജില്ല കളക്ട്രേറ്റിൽ എത്തിക്കും. പെരിയാറിന്റെ തീരത്തുള്ള ആലുവയിലും സമീപത്തെ പഞ്ചായത്തുകളിലും പ്രളയം ഏറെ നാശം വിതച്ചിരുന്നു.