അങ്കമാലി: മൂക്കന്നൂർ സെഹിയോൻ കപ്പേളയ്ക്ക് സമീപം മിനിലോറി ലോറി ഇടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു. മൂക്കന്നൂർ വട്ടേക്കാട് കൊല്ലേലി വീട്ടിൽ പരേതനായ ചോതിയുടെ മകൻ കെ.സി. കുട്ടപ്പൻ (67)ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടം. ഉടനെ മൂക്കന്നൂർ എം.എ.ജി.ജെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ
രക്ഷിക്കാനായില്ല. മൂക്കന്നൂർ സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറാണ്. ഭാര്യ: തങ്കമ്മ. മക്കൾ: സതീഷ്, സതി, സിന്ധു. മരുമക്കൾ : ജോഷി, നിമ്മി ,നിഷാദ് . സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന്
കിടങ്ങൂർ എസ്,.എൻ.ഡി.പി.ശ്മശാനത്തിൽ.