ആലുവ: എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖയിൽ എസ്.എസ്.എൽ.സി, പ്ളസ് ടു, സി.എ പരീക്ഷകളിൽ ഉന്നത വിജയം നേടിയ ശാഖാംഗങ്ങളുടെ മക്കൾക്ക് ഉപഹാരവും ക്യാഷ് അവാർഡും നൽകി ആദരിച്ചു. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ അവാർഡുകൾ വിതരണം ചെയ്തു. ശാഖ പ്രസിഡന്റ് സി.സി. അനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ അനുമോദന പ്രസംഗം നടത്തി. മേഖല കൺവീനർ കെ.സി. സ്മിജൻ, ശാഖ സെക്രട്ടറി സി.ഡി. സലീലൻ, വൈസ് പ്രസിഡന്റ് ടി.എ. അച്ചുതൻ, വനിത സംഘം പ്രസിഡന്റ് ഹിത ജയൻ, കെ.എസ്. കാവ്യ എന്നിവർ സംസാരിച്ചു.