camp
തുറവൂർ പഞ്ചായത്തിൽ നടന്ന മെഡിക്കൽ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വർഗീസ് ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: തുറവൂർ ഗ്രാമപഞ്ചായത്തിന്റെയും പെരിങ്ങാംപറമ്പ് ഹരിത പുരുഷ സ്വയം സഹായ സംഘത്തിന്റെയും നേതൃത്വത്തിൽ പെരിങ്ങാംപറമ്പ് അങ്കണവാടിയിൽ നടത്തിയ ആയുർവേദ - ഹോമിയോ മെഡിക്കൽ ക്യാമ്പ് പഞ്ചായത്ത് പ്രസിഡൻറ് കെ.വെെ വർഗീസ് ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസഫ് പാറേക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.എം. ജെയ്സൺ, പഞ്ചായത്ത് അംഗം ധന്യ ബിനു, ഹരിത പുരുഷ സ്വയം സഹായ സംഘം പ്രിസിഡന്റ് പി.എം. ചെറിയാച്ചൻ, സെക്രട്ടറി കെ.പി. ബിനോയ്, ഡോ. ശ്രീലക്ഷ്മി, ഡോ. ലേഖ അങ്കണവാടി വർക്കർ മായ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.