നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വ്യാജ പാസ്പോർട്ടുമായി ഹരിയാന സ്വദേശി പിടിയിലായി. സിക്കുന്തർസിംഗ് (21) ആണ് സുരക്ഷ ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഇന്നലെ ദുബായിൽ നിന്ന് കൊളംബോ വഴി ശ്രീലങ്കൻ എയർവേയ്സ് വിമാനത്തിലാണ് ഇയാൾ കൊച്ചിയിലെത്തിയത്. പാസ്പോർട്ടിൽ പതിച്ചിരുന്നത് വ്യാജസീൽ ആണെന്ന സംശയത്തെ തുടർന്ന് വിശദമായി പരിശോധിക്കുകയായിരുന്നു. പ്രതിയെ നെടുമ്പാശേരി പൊലീസ് അങ്കമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.