കൊടുവഴങ്ങ: 1088 -ാം നമ്പർ എസ്.എൻ.ഡി.പി യോഗം ശാഖയിലെ ആർ.ശങ്കർ കുടുംബയൂണിറ്റ് യോഗം കെ. സാബുവിന്റെ വസതിയിൽ നടന്നു. യോഗം ഡയറക്ടർ ബോർഡംഗം പി.എസ്. ജയരാജ് മുഖ്യപ്രഭാഷണം നടത്തി. ശാഖാ വെെസ് ചെയർമാൻ കെ.ഇ. സുഗതൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ ചെയർമാൻ ടി.പി. രാജേഷ്, കെ.പി. സുനിൽ, കെ.ആർ. പൊന്നപ്പൻ കരുമാലൂർ എന്നിവർ പ്രസംഗിച്ചു.