അങ്കമാലി നഗരസഭയും, ആരോഗ്യ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ഡെങ്കിപ്പനി പ്രതിരോധ ബോധവത്ക്കരണ ക്യാമ്പും, പ്രതിരോധ മരുന്ന് വിതരണവും നഗരസഭ തല ഉദ്ഘാടനം ഇന്ന് രാവിലെ 9 ന് നായത്തോട് സെന്റ് ജോൺസ് ചാപ്പൽ ഹാളിൽ നഗരസഭ ചെയർപേഴ്സൺ എം.എ.ഗ്രേസി ടീച്ചർ നിർവഹിക്കും. പ്രമുഖ ഡോക്ടർമാരും ക്യാമ്പിൽ പങ്കെടുക്കും നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്ന
ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കുവാൻ നഗരസഭ ചെയർപേഴ്സൺ അഭ്യർത്ഥിച്ചു.