തൃക്കാക്കര : കളമശേരി കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിന്റെ ഉദ്ഘാടനം ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ആന്റണി നിർവഹിച്ചു. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഉദ്ഘാടനം വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എ. ജോസഫ് നിർവഹിച്ചു. എളങ്കുന്നപ്പുഴ പഞ്ചായത്തിലെ കർഷക ശ്രീജി ബാബുവിന് വിത്ത് നൽകിയാണ് ഉദ്ഘാടനം നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് വളപ്പിൽ മഹിളാ പ്രധാൻ ഏജന്റുമാരുടെ നേതൃത്വത്തിൽ ഞാറ്റുവേലയോട് അനുബന്ധിച്ചു ഔഷധച്ചെടികളുടെ നടീൽകർമ്മവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലില്ലി ആൽബർട്ട് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വികസന ഓഫീസർ ഒ. ശ്രീകല , കളമശേരി കൃഷി അസിസ്റ്റൻറ് ഡയറക്ടർ ബിൻസി എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ ,പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു