കൊച്ചി: എറണാകുളം കരയോഗത്തിന് ഈ സാമ്പത്തിക വർഷം 15.43 കോടിയുടെ ബഡ്ജറ്റ് ട്രഷറർ കെ.ടി. മോഹനൻ അവതരിപ്പിച്ചു. കരയോഗത്തിന്റെ ഉടമസ്ഥതയിൽ ഗുരുവായൂരിൽ നിർമ്മാണം പുരോഗമിക്കുന്ന 'രാധേയം' ഗസ്റ്റ് ഹൗസ് ഈ വർഷം ഉദ്ഘാടനം ചെയ്യും. ടി.ഡി.എം ഹാൾ സമുച്ചയത്തിലെ സൗരോർജ പദ്ധതി രണ്ടാം ഘട്ടം, പമ്പ ഹാൾ നവീകരണം, മാലിന്യ സംസ്‌കരണ പ്ലാന്റ്, ഹെൽത്ത് ക്ലബ്, പുതിയ ലിഫ്റ്റ് എന്നിവയും ഈ വർഷം നടപ്പാക്കും.
പ്രസിഡന്റ് കെ.പി.കെ മേനോൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. രാമചന്ദ്രൻ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റുമാരായ ടി. ശിവദാസൻ നായർ, ആലപ്പാട്ട് മുരളീധരൻ, സെക്രട്ടറിമാരായ എ. ബാലഗോപാലൻ, കെ. ജനാർദനൻ എന്നിവർ സംസാരിച്ചു.