പൂത്തോട്ട: ശ്രീനാരായണ ഗ്രന്ഥശാലയിൽ അംഗത്വ പ്രചാരണത്തിന് തുടക്കമായി. വായന പക്ഷാചരണത്തിന്റെ ഭാഗമായി ഗ്രന്ഥശാലയിൽ പുതിയ അംഗങ്ങളെ പുസ്തകം നൽകി സ്വീകരിച്ചു. കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം ടി.സി. ഗീതാദേവി ഉദ്ഘാടനം ചെയ്തു. വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി എന്ന പുസ്തകം പി.വി. പ്രേമകുമാരിക്ക് നൽകി ഡോ. വി.എം. രാമകൃഷ്ണൻ ആദ്യ അംഗത്തെ സ്വീകരിച്ചു. ഉഷാകുമാരി വിജയൻ അദ്ധ്യക്ഷത വഹിച്ചു. വി.ആർ. മനോജ്, ലൈല അപ്പുക്കുട്ടൻ, എം. മാലതി, ജയന്തി ഉണ്ണി തുടങ്ങിയവർ സംസാരിച്ചു.