തൃപ്പൂണിത്തുറ : സൃഷ്ടി കൾച്ചറൽ സൊസൈറ്റി പി.എൻ. പണിക്കർ അനുസ്മരണം നടത്തി. സൃഷ്ടി വായനശാലാ ഹാളിൽ നടന്ന യോഗത്തിൽ കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി. ആർ. രാജേഷ് അനുസ്മരണ പ്രഭാഷണം നടത്തി. പ്രസിഡന്റ് കെ.പി. രവികുമാർ അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി കെ.ആർ. അശോകൻ സ്വാഗതവും കമ്മറ്റിഅംഗം ജെ.ആർ. ബാബു നന്ദിയും പറഞ്ഞു.