കൊച്ചി: ഐ.സി.എ.ഐ എറണാകുളം ശാഖയുടെ പ്ളാറ്റിനം ജൂബിലി വാരാഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും .ദിവാൻസ് റോഡിലുള്ള ഐ.സി.എ.ഐ ഭവനിൽ രാവിലെ 9 ന് ചെയർമാൻ സി.എ. ശ്രീനിവാസൻ പതാക ഉയർത്തും. വൈകിട്ട് ഹോട്ടൽ ഹോളിഡേ ഇന്നിൽ നടക്കുന്ന കുടുംബസംഗമം നടൻ ജയസൂര്യ ഉദ്ഘാടനം ചെയ്യും.ചാർട്ടേഡ് അക്കൗണ്ടന്റുമാരായി 50 വർഷം പിന്നിട്ടവരെ ചടങ്ങിൽ ആദരിക്കും. തുടർന്ന് കലാപരിപാടികൾ അരങ്ങേറും. വരുംദിവസങ്ങളിൽ വൈകിട്ട് 5 മുതൽ 8 വരെ ഐ.സി.എ.ഐ ഭവനിൽ വിവിധ വിഷയങ്ങളിൽ സെമിനാറുകൾ നടക്കും. പ്ളോഗത്തൺ പരിപാടിയിൽ തെരുവുകൾ വൃത്തിയാക്കുന്നതിനൊപ്പം മാരത്തണും നടത്തുമെന്ന് എറണാകുളം ശാഖാ ചെയർമാൻ പി.ആർ. ശ്രീനിവാസൻ അറിയിച്ചു.