കുമളി: തിരക്കേറിയ വണ്ടിപ്പെരിയാർ പാലമിപ്പോൾ സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗ് ഗ്രൗണ്ടായി മാറി. കൊട്ടരക്കര- ദിണ്ഡുക്കൽ ദേശീയപാതയിൽ വണ്ടിപ്പെരിയാറിൽ പുതുതായി നിർമ്മിച്ച പാലത്തിലാണ് ഗതാഗത കുരുക്ക് സൃഷ്ടിച്ച് വാഹനങ്ങൾ അനധികൃത പാർക്ക് നടത്തുന്നത്. ബ്രീട്ടിഷുകാർ പണിത പഴയപാലത്തിന്റെ വീതികുറവും കാലപഴക്കവും കണക്കിലെടുത്താണ് പുതിയ പാലം പണിതത്. കൂടാതെ ശബരിമല സീസണിൽ ഗതാഗത കുരുക്കും രൂക്ഷമായിരുന്നു. ഇതിനെല്ലാം പരിഹാരമെന്ന നിലയിൽ പണിത പുതിയ പാലമാണ് ഇപ്പോൾ അനധികൃത പാർക്കിംഗ് കേന്ദ്രമായിരിക്കുന്നത്. സ്വകാര്യ വാഹനങ്ങളും ടാക്സി വാഹനങ്ങളും പാലത്തിൽ പാർക്ക് ചെയ്യുന്നത് കാൽ നടക്കാർക്കും മറ്റ് വാഹനങ്ങൾക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. പാലത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ലെന്നിരിക്കെ നിയമം കാറ്റിൽ പറത്തിയാണ് അനധികൃത പാർക്കിംഗ്. വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് 200 മീറ്റർ മാത്രം ദൂരം നടക്കുന്ന ഈ അനധികൃത പാർക്കിംഗ് കണ്ടില്ലെന്ന മട്ടിലാണ് പൊലീസ്.