raja
രാജ

വണ്ടൻമേട് പൊതിക്കഞ്ചാവ് വിൽപ്പനക്കാരൻ എക്‌സൈസിന്റെ പിടിയിലായി. മാലി 488നമ്പർ വീട്ടിൽ രാജ (മാലി രാജ- 50) ആണ് ഉടുമ്പൻചോല റെയ്ഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ജി. വിജയകുമാറിന്റെ നേത്യത്വത്തിലുള്ള സ്‌ക്വാഡിന്റെ പിടിയിലായത്. 15 പൊതികളായി സൂക്ഷിച്ചിരുന്ന 100ഗ്രാം ഉണക്ക കഞ്ചാവ് ഇയാളിൽ നിന്നും കണ്ടെടുത്തു. എക്‌സൈസ് സംഘം ഇന്നലെ പുലർച്ചെ വാഹന പരിശോധന നടത്തവെ സ്‌കൂട്ടറിലെത്തിയ രാജയെ
പരിശോധിക്കവെ അടിവസ്ത്രത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന പൊതികൾ കണ്ടുക്കുകയായിരുന്നു. തമിഴ്നാട്ടിലെ കമ്പത്ത് നിന്നും കഞ്ചാവ് പൊതികൾ വാങ്ങി 500 രൂപ നിരക്കിൽ ആവശ്യക്കാർക്ക് വിൽക്കുകയാണ് രീതി. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ റെനി, വിനേഷ്, സേവ്യർ, സി.ഇ.ഒ മാരായ അരുൺ, ഷാജി എന്നിവരും പങ്കെടുത്തു.