ഇടുക്കി - ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും വാഴത്തോപ്പ് സർവീസ് സഹകരണ ബാങ്കും സംയുക്തമായി ആരംഭിക്കുന്ന അഡ്വഞ്ചർ ടൂറിസം പദ്ധതി നാളെ നാലു മണിക്ക് സംസ്ഥാന വൈദ്യുതി മന്ത്രി എം.എം മണി വെള്ളാപ്പാറ ഹിൽവ്യൂ പാർക്കിൽ ഉദ്ഘാടനം ചെയ്യും. അതോടൊപ്പം കെയർ ഹോം പദ്ധതി പ്രകാരം പണി പൂർത്തികരിച്ചിട്ടുള്ള വീടുകളുടെ താക്കോൽ ദാനം ഇടുക്കി ജോയിന്റ് രജിസ്ട്രാർ ബി.സുഷമകുമാരിയും പുതിയ അഡ്വഞ്ചർ റൈഡിന്റെ തറക്കല്ലിടീൽ കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് അംഗവും ഡി.ടി.പി.സി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവുമായ സി.വി വർഗീസും നിർവഹിക്കും. റോഷി അഗസ്റ്റിൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ എച്ച്.ദിനേശൻ മുഖ്യപ്രഭാഷണം നടത്തും.
ഡി.ടി.പി.സി സെക്രട്ടറി ജയൻ പി വിജയൻ, വാഴത്തോപ്പ് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി എം.കെ ത്രേസ്യാമ്മ, ജില്ലാ പഞ്ചായത്ത് മെമ്പർ ലിസമ്മ സാജൻ, ഇടുക്കി ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിന്റു സുബാഷ്, വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് മെമ്പർ പ്രഭാ തങ്കച്ചൻ, വാഴത്തോപ്പ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോർജ്ജ് പോൾ തുടങ്ങിയവർ പങ്കെടുക്കും.