kk
അബീഷ മുഹമ്മദ്

ചെറുതോണി: ശ്വാസകോശത്തിനും, നട്ടെല്ലിനും ഗുരുതരമായി കാൻസർ ബാധിച്ച പതിനാല് കാരി സുമനസ്സുകളുടെ സഹായം തേടുന്നു, വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥിനിയായ മണിയാറകുടി ലക്ഷംകവല ഇറമ്പത്ത് മുജീബിന്റെ മകൾ അബീഷ മുഹമ്മദാണ് സഹായം തേടുന്നത്, തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റെറിൽ അബീഷ ഇപ്പോൾ ചികിത്സയിലാണ്. വിദ്യാർത്ഥിനിക്ക് ചികിത്സാ സഹായം നല്കുന്നതിന് വാഴത്തോപ്പ് പഞ്ചായത്ത് അംഗം ടോമി കൊച്ചുകുടി ചെയർമാനും കെ.ജി സത്യൻ കൺവീനറുമായുള്ള കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു, സഹായം നല്കാൻ ആഗ്രഹിക്കുന്നവർ ഫെഡറൽ ബാങ്ക് ഇടുക്കി - ചെറുതോണി ശാഖയിൽ അക്കൗണ്ട് നമ്പർ 10910100211554 ഐ .എഫ് എസ് സി കോഡ് എഫ്ഡിആർ.എൽ 0001091 എന്ന അക്കൗണ്ടിൽ ധനസഹായം നിക്ഷേപിക്കണമെന്ന് ചികിത്സാ സഹായ നിധി കൂട്ടായ്മ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9447723289,, 9447872970