തൊടുപുഴ. മരപ്പണി ചെയ്യുന്നതിനിടയിൽ കട്ടർ മെഷീൻകൊണ്ട്നാല് വിരലുകൾ അറ്റുപോകാറായ അവസ്ഥയിൽ ആശുപത്രിയിലെത്തിച്ച ആളുടെ വിരലുകൾ തുന്നിച്ചേർത്തു. നീലൂർ സ്വദേശി ഷാജി (53) യുടെ ഇടതുകൈയിലെ അറ്റ്പോകാറായ വിരലുകളുമായി തൊടുപുഴ ചാഴികാട്ട് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തുമ്പോൾ വിരലുകളിലെ രക്തക്കുഴലുകളും നാഡികളും കൈകൾക്ക് ചലനശേഷി നൽകുന്ന ടെൻഡനുകളും ചതഞ്ഞരഞ്ഞ അവസ്ഥയിലായിരുന്നു. പ്ലാസ്റ്റിക് സർജറി, ഓർത്തോപീഡിക്സ്, അനസ്‌തേഷ്യ, എമർജൻസി ആൻഡ് ട്രോമാ കെയർ എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരുടെയും സ്റ്റാഫുകളുടെയും സംയോജിത പരിശ്രമത്താൽ എട്ട് മണിക്കൂറോളം നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെ അറ്റുപോകാറായ വിരലുകൾ തുന്നിചേർത്തു. രക്തയോട്ടം പുനഃസ്ഥാപിക്കുകയും ചലനശേഷി വീണ്ടെടുക്കാനുമായി.ഡോ. രഞ്ജി ഐസക്ക് ജെയിംസ്, ഡോ.സ്റ്റീഫൻ ജോസഫ്, ഡോ. രഞ്ജിത്ത് ആർ, ഡോ. സുനിൽ എ. എന്നിവരുയെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. ഇപ്പോൾ ഫിസിയോതെറാപ്പി ആൻഡ് റീഹാബിലിറ്റേഷനിലൂടെ പൂർണ്ണമായ ചലനശേഷി വീണ്ടെടുത്തുവരുന്നു.