വണ്ടിപ്പെരിയാർ: പെരിയാർ കടുവാസങ്കേതത്തിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വനപാലകന് ഗുരുതര പരിക്ക്. വള്ളക്കടവ് വഞ്ചിവയൽ കോളനിയിൽ താമസം ബീറ്റ് ഫോറസ്റ്റ് ഓഫീസർ യശോദര (48)നാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്.പെരിയാർ കടുവാസങ്കേതം വനത്തിനുള്ളിലെ ഗവി സ്റ്റേഷനിലെ പാണ്ഡ്യൻ തോട് വനത്തിനുള്ളിൽ വെച്ചു ഞായറാഴ്ച്ച ഉച്ചയോടെയാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. സഹപ്രവർത്തകന്റെ സഹായത്തോടെ ആറു കിലോമീറ്റർ വനത്തിലൂടെ നടന്ന് ഗവി സ്റ്റേഷനിൽ എത്തിച്ചു. പെരിയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിലെത്തിച്ചെങ്കിലും ഡോക്ടറുടെ സേവനം ലഭിക്കാത്തതിനെ തുടർന്നു പീരുമേട് താലൂക്ക് ആശുപത്രിയിലെത്തിച്ചു പ്രാഥമിക ചികിൽസ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. നടുവിനും കാലിനുമാണ് ഗുരുതര പരിക്ക്.