നെടുങ്കണ്ടം : എസ്.എൻ.ഡി. പി യോഗം നെടുങ്കണ്ടം യൂണിയൻ യൂത്ത്മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ വിജയത്തിന്റെ പടവുകൾ ക്ലാസ്സുകളിൽ പങ്കെടുത്ത് എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ ഉജ്വലവിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കൽ ചടങ്ങ് 'വിജയോത്സവം 2019' നടന്നു. യുണിയൻ യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് അനന്ദ് കോടിയനിച്ചിറയിൽ അദ്ധ്യക്ഷതവഹിച്ച യോഗം നെടുങ്കണ്ടം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി അജീഷ് കല്ലാർ സ്വാഗതം ആശംസിച്ചു. യൂണിയൻ കൗൺസിലർ ജയൻ കല്ലാർ മുഖ്യ പ്രഭാഷണംത്തി. പച്ചടി എസ്.എൻ എൽ.പി സ്‌കൂൾ പ്രഥമ അദ്ധ്യാപകൻ ബിജു പുളിക്കലേടത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ എസ്.എസ്.എൽ.സി, പ്ലസ് ടു കുട്ടികളെ അനുമോദിക്കുകയും മുമെന്റോ നൽകുകയും ചെയ്തു. മോട്ടിവഷൻ ക്ലാസ്സുകളിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കേന്ദ്ര വനിതാസംഘത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സംസ്ഥാന കലാകയികോത്സവത്തിൽ നെടുങ്കണ്ടം യൂണിയന് ഓവറോൾ കരസ്ഥമാക്കാൻ പ്രയത്നിച്ച മത്സരാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. വനിതാ സംഘം പ്രസിഡന്റ് ഷീബ ദിലീപ് സംഘടന സന്ദേശം നൽകി. കല്ലാർ ജി.എച്ച്.എസ്.എസ് അദ്ധ്യാപിക അജിത, യൂണിയൻ കൗൺസിൽ അംഗങ്ങളായ ബാബു, പഞ്ചായത്ത് കമ്മറ്റിഅംഗങ്ങളായ സജി ചാലിൽ, ശാന്തമ്മ ബാബു, വനിതാ സംഘം സെക്രട്ടറി വിമല തങ്കച്ചൻ, സൈബർ സേന ചെയർമാൻ നിജുമോൻ ബാബു, യൂത്ത് മൂവ്‌മെന്റ് കേന്ദ്രസമിതി അംഗങ്ങളെയാ സുമേഷ് കല്ലാർ, ബിജു തൂക്കുപാലം, കൗൺസിലർമാരായ അഖിൽ കോമ്പയാർ, ദിലീപ് രാമക്കൽമേട്, അനന്ദു മാവടി, വിഷ്ണു പുഷ്പകണ്ടം,സന്തോഷ് വിജയപുരം. വനിതാ സംഘം ട്രഷറർ അനിലാ കുമാരി, സൈബർസേന കൺവീനർ അമ്പിളി ജയൻ, ജില്ലാ സമിതി അംഗം രാഹുൽ രഘു, ജോയിന്റ് സെക്രട്ടറി വിഷ്ണു തേർഡ്ക്യാമ്പ്, കുമാരി സംഘം പ്രസിഡന്റ് അനുപ്രഭ സജി, കേന്ദ്ര കമ്മിറ്റി അംഗം ആതിര, കുമാരസംഘം പ്രസിഡന്റ് അലൻ ഷിജു, സെക്രട്ടറി ആദർശ് രവി, തുടങ്ങിയവർ സംസാരിച്ചു. യൂത്ത് മൂവ്‌മെന്റ് യൂരിയൻ വൈസ് പ്രസിഡന്റ് അരുൺകുമാർ നന്ദി പറഞ്ഞു.