എറണാകുളത്ത് നിന്ന് തീർത്ഥാടന കേന്ദ്രമായ പഴനിയിലേക്ക് മൂന്നാർ, മറയൂർ വഴി രണ്ടു സർവ്വീസുകൾ
മറയൂർ: അന്തർ സംസ്ഥാന യാത്രാ ക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായി പയിനഞ്ച് പുതിയ സർവ്വീസുകൾ ആരംഭിക്കുന്നതിന് കെ.എസ്.ആർ.ടി.സി തീരുമാനമായി. തമിഴ്നാടുമായുള്ള പുതിയ അന്തർ സംസ്ഥാന കരാറിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്നും ബസ് സർവ്വീസുകൾ ആരംഭിക്കുന്നത്. ലാഭകരമായും പൊതുജനങ്ങൾക്ക് പ്രയോജനകരമായും സർവ്വീസുകൾ ആരംഭിക്കുന്നതിനായി സമയവിവരപട്ടിക ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ ബന്ധപ്പെട്ട യൂണിറ്റ് ഓഫീസർമാർ അതത് മേഖല ഓഫീസർമാർ മുഖേന ജൂൺ 3ന് മുൻപ് എക്സിക്യൂട്ടിവ് ഡയറക്ടർ (ഓപ്പറേഷൻ)ക്ക് സമർപ്പിക്കാൻ പറഞ്ഞിരിക്കുന്നത്. എറണാകുളത്ത് നിന്ന് തീർത്ഥാടന കേന്ദ്രമായ പഴനിയിലേക്ക് മൂന്നാർ, മറയൂർ വഴി രണ്ടു സർവ്വീസുകൾ അനുവദിച്ചു.കോട്ടയത്ത് നിന്നും കുമളി, തേനി വഴി രണ്ടു സർവ്വീസുകളും അനുവദിച്ചു.കണ്ണൂരിൽ നിന്നും വാളയാർ വഴി കോയമ്പത്തൂരിലേക്ക് രണ്ട് ബസുകളും തൃശൂരിൽ നിന്നും വാളയാർ വഴി ഒരു ബസും അനുവദിച്ചു. മാനന്തവാടിയിൽ നിന്നും കൽപ്പറ്റ, ഊട്ടി, മേട്ടുപാളയം വഴി കോയമ്പത്തൂരിലേക്കും സുൽത്താൻ ബത്തേരിയിൽ നിന്നും ഊട്ടി, മേട്ടുപാളയം വഴി കോയമ്പത്തൂരിലേക്കും ബസുകൾ അനുവദിച്ചു.തീർത്ഥാടന കേന്ദ്രങ്ങളായ അർത്തുങ്കലിൽ നിന്നും കോയമ്പത്തൂർ, കരൂർ, തിരുച്ചി, തഞ്ചാവൂർ വഴി വേളാങ്കണ്ണിയിലേക്ക് രണ്ടു സർവ്വീസുകളും തുടങ്ങും.കോഴിക്കോടിൽ നിന്നും നിലമ്പൂർ വഴി ഗൂഡല്ലൂരിലേക്ക് നാല് സർവ്വീസുകളാണ് തുടങ്ങുന്നത്. കോട്ടയം ഡിപ്പോയിൽ നിന്നും മറയൂർ വഴി ഉടുമലൈയിലേക്കും പുതിയ സർവ്വീസ് ആരംഭിക്കും. പുതിയ സർവ്വീസുകൾ ആരംഭിക്കുന്നതോടുകൂടി അതിർത്തി മേഖലകളിലെ യാത്ര ക്ലേശം ഒരളവുവരെ കുറയും. എറണാകുളത്ത് നിന്നും മറയൂർ വഴി പഴനിയിലേക്ക് സർവ്വീസ് നടുത്താൻ രണ്ടു ബസ്സുകൾ എത്തി .