sabu

തൊടുപുഴ: വാഹനമിടിച്ച് പരിക്കേറ്റ് ചികിൽസയിലിരിക്കെ എസ് എൻ ഡി പി യോഗം മുട്ടം ശാഖ മുൻ വൈസ് പ്രസിഡന്റ് ഇലവുങ്കൽ സാബു (50) മരിച്ചു. ഞായറാഴ്ച്ച വൈകുന്നേരം 3 നാണ് അപകടം .ചേർത്തലയിൽ ഭാര്യയുടെ വീട്ടിൽ നിന്നും തിരികെ വരുന്നതിന് റോഡരുകിൽ ബസ് കാത്ത് നിൽക്കവേ കാറിടിച്ചാണ് അപകടം ഉണ്ടായത്.ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിൽസയിലിരിക്കെ ഇന്നലെ രാവിലെ മരണം സംഭവിച്ചു.കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം മുട്ടത്തുള്ള വീട്ടിലേക്ക് കൊണ്ടുവന്നു.വർഷങ്ങളായി തൊടുപുഴ മുട്ടത്ത് തയ്യൽ ജോലി ചെയ്തു വരികയായിരുന്നു .സംസ്‌ക്കാരം ഇന്ന് രാവിലെ 10 ന് വീട്ട് വളപ്പിൽ.ഭാര്യ:കവിത. മക്കൾ:കൃഷണേന്തു,നന്ദു കൃഷ്ണ.