പന്നിമറ്റം: മാരക രോഗങ്ങൾ പരത്തുന്ന വിഷമയ ഫാക്ടറികൾ ജനശക്തിയാൽ എതിർക്കപ്പെടേണ്ടതാണെന്ന് ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു. ഇളംദേശത്ത് ആരംഭിക്കുന്ന എം.ഡി.എഫ് പാനൽ ഫാക്ടറിയ്‌ക്കെതിരെ വെള്ളിയാമറ്റം യു.ഡി.എഫ് മണ്ഡലം കമ്മിറ്റി പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ കൂട്ടധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇബ്രാഹിംകുട്ടി കല്ലാർ. യു.ഡി.എഫ് കൺവീനർ കെ.എം. ജോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ്ബ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ, കരിമണ്ണൂർ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എ.എം. ദേവസ്യ, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മർട്ടിൽ മാത്യു, രാജു ഓടയ്ക്കൽ, മോഹൻദാസ് പുതുശേരി, ജോപ്പി സെബാസ്റ്റ്യൻ, ഉമ്മർ കാസിം, സലിം പി.എം., തങ്കമ്മ രാമൻ, ജോസി എം. വേളാച്ചേരി, ലളിതമ്മ വിശ്വനാഥൻ, അക്കാമ മാത്യു, ലാലി ജോസി, സോയി പേടിക്കാട്ടുകുന്നേൽ, ജെസ്റ്റിൻ ചെമ്പകത്തിനാൽ, കുര്യാച്ചൻ പൊന്നാമറ്റം, റെജി ഓടയ്ക്കൽ, സജി കോര, ജോസ് കുന്നുംപുറത്ത് എന്നിവർ പങ്കെടുത്തു.