ഇടുക്കി : ഭക്ഷ്യസുരക്ഷാ വാരാചരണത്തോടനുബന്ധിച്ച് ആറിന് ഉച്ചകഴിഞ്ഞ് ഒന്നിന് അടിമാലി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ പോസ്റ്റർ ഡിസൈനിംഗ് മത്സരം നടക്കും. ഭക്ഷ്യസുരക്ഷയാണു വിഷയം. ക്രയോൺസ് മാത്രം ഉപയോഗിച്ചു നടത്തുന്ന മത്സരത്തിൽ പ്രായഭേദമന്യേ പങ്കെടുക്കാം. രണ്ടു മണിക്കൂറാണ് മത്സരസമയം. സമാപന ദിവസം തൊടുപുഴ സിവിൽസ്റ്റേഷനിൽ പോസ്റ്ററുകൾ പ്രദർശിപ്പിക്കുന്നതും മികച്ച ഡിസൈനിംഗിന് പ്രോത്സാഹന സമ്മാനം നൽകും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ ആറിനകം ഫോണിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 7593873302, 8943346546.
വായ്പാ കുടിശിക ക്യാമ്പ്
ഇടുക്കി: പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷന്റെ ജില്ലാ കാര്യാലയത്തിൽ നിന്ന് വായ്പ എടുത്തിട്ടുള്ളതും കുടിശിക വരുത്തിയിട്ടുള്ളതുമായ ഗുണഭോക്താക്കൾക്ക് കുടിശിക അടയ്ക്കുന്നതിന് ബ്ലോക്ക് അടിസ്ഥാനത്തിൽ തിരിച്ചടവ് ക്യാമ്പുകൾ നടത്തുന്നു. മൂന്നാറിലും (പഞ്ചായത്ത് ഓഫീസ്) തൊടുപുഴയിലും ( ബ്ലോക്ക് ഓഫീസ്) 10നും പീരുമേട് (അഴുത് ബ്ലോക്ക് ഓഫീസ്) 15നും നെടുങ്കണ്ടത്ത് (താലൂക്ക് ഓഫീസ്) 18നുമാണ് ക്യാമ്പ്.
അപേക്ഷ ക്ഷണിച്ചു
ഇടുക്കി: നാടുകാണി ഗവ. ഐ.ടി.ഐയിൽ 2019- 20 പ്ലംബർ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് പരിശീലനം സൗജന്യമായിരിക്കും. ഇവർക്ക് ലംപ്സംഗ്രാന്റ്, സ്റ്റൈപന്റ്, പഠനോപാധികൾ എന്നിവ ലഭിക്കും. പ്ലംബർ ട്രേഡിൽ ആകെയുള്ള 26 സീറ്റുകളിൽ 21 സീറ്റ് പട്ടികവർഗക്കാർക്കും മൂന്ന് സീറ്റ് പട്ടികജാതി വിഭാഗത്തിനും രണ്ട് സീറ്റ് ജനറൽ വിഭാഗത്തിനും സംവരണം ചെയ്തിരിക്കുന്നു. ഒരു വർഷത്തെ പരിശീലനം പൂർത്തിയാക്കി അഖിലേന്ത്യാ പരീക്ഷ വിജയിക്കുന്നവർക്ക് എൻ.സി.വി.റ്റി സർട്ടിഫിക്കറ്റ് നൽകും. പരിശീലനം പൂർത്തിയാക്കുന്ന മുഴുവൻ എസ്.സി, എസ്.ടി പരിശീലനാർത്ഥികൾക്കും ടൂൾ കിറ്റുകൾ വകുപ്പിൽ നിന്നും നൽകും. 15നും 40നും മദ്ധ്യേ പ്രായമുള്ള എസ്.എസ്.എൽ.സി പാസായവർക്ക് അപേക്ഷിക്കാം. ട്രെയിനിംഗ് സൂപ്രണ്ട്, ഐ.ടി.ഐ , നാടുകാണിയിൽ നിന്ന് അപേക്ഷ ലഭിക്കും. അപേക്ഷ 15ന് മുമ്പായി നാടുകാണി ഐ.ടി.ഐ അല്ലെങ്കിൽ ഐ.ടി.ഡി.പി ഇടുക്കി, തൊടുപുഴ എന്നിവിടങ്ങളിൽ സമർപ്പിക്കണം. ഫോൺ 04862 222399, 04865 259045.
സ്‌പോർട്സ് ക്വാട്ടാ രജിസ്‌ട്രേഷൻ
ഇടുക്കി : 2019-20 അദ്ധ്യയന വർഷത്തേക്കുള്ള പ്ലസ് വൺ സ്‌പോർട്സ് ക്വാട്ടാ സപ്ലിമെന്ററി രജിസ്‌ട്രേഷൻ ആറ് വരെ ചെയ്യാം. മുമ്പ് ചെയ്യാത്തവർ അടിയന്തരമായി ജില്ലാ സ്‌പോർട്സ് കൗൺസിലിൽ രജിസ്റ്റർ ചെയ്യണം. സ്‌പോർട്സ് ക്വാട്ട അഡ്മിഷന് വേണ്ടി 2017 ഏപ്രിൽ ഒന്ന് മുതൽ 2019 മാർച്ച് 31 വരെയുള്ള സ്‌പോർട്സ് സർട്ടിഫിക്കറ്റുകളാണ് പരിഗണിക്കുന്നത്. ഫോൺ: 04862223236, 9495158083, 8547575248.