രാജാക്കാട്: രാജകുമാരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന് പുതായി നിർമ്മിച്ചിരിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം നാളെ മന്ത്രി എം.എം. മണി നിർവ്വഹിക്കും. രാവിലെ 10ന് സ്‌കൂൾ അങ്കണത്തിൽ നടക്കുന്ന സമ്മേളനത്തിൽ പി.ടി.എ പ്രസിഡന്റ് കെ.ജി. ഗിരീഷ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് മുഖ്യ പ്രഭാഷണം നടത്തും. എസ്.എസ്.എൽ.സി, വി.എച്ച്.എസ്.സി, എച്ച്.എസ്.എസ് പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി പനച്ചിയ്ക്കൽ ആദരിക്കും. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വർഗ്ഗീസ് ആറ്റുപുറം നിർവ്വഹിക്കും. പി.ഡബ്ള്യൂ.ഡി ബിൽഡിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ പി.കെ രമ റിപ്പോർട്ട് അവതരിപ്പിക്കും. കേന്ദ്ര സർവ്വകലാശാലയിൽ നിന്നും എം.എ പൊതുഭരണത്തിൽ ഒന്നാം റാങ്ക് നേടിയ ലിൻസ് ജോസ്, എം.ജി യൂണിവേഴ്സിറ്റി ബി.കോം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ബോബിന ജോർജ്ജ് എന്നിവരെ എൻ.എസ്.എസിന്റെ ആഭിമുഖ്യത്തിൽ ആദരിയ്ക്കും. ബ്ളോക്ക് വൈസ് പ്രസിഡന്റ് ഷേർളി വിൽസൺ, പഞ്ചായത്ത് പ്രസിഡന്റുമാരായ സതി കുഞ്ഞുമോൻ, ജിഷാ ദിലീപ്, ജോസ് കാഞ്ഞിരക്കോണം, രധാമണി പുഷ്പ്പജൻ, ജയമോൾ ഷാജി, പി.പി ജോയി, സുമ സുരേന്ദ്രൻ, പി.ടി എൽദോ എന്നിവർ സംസാരിക്കും. ഹയർസെക്കൻഡറി പ്രിൻസിപ്പൽ പി. ഉഷ സ്വാഗതവും വൊക്കേഷണൽ ഹയർസെക്കൻഡറി പ്രിൻസിപ്പൽ ബ്രിജേഷ് ബാലകൃഷ്ണൻ നന്ദിയും പറയും.
നാല് കോടി രൂപ ചെലവിൽ പ്രൈമറി ഹയർ സെക്കന്ററി വിഭാഗങ്ങൾക്കായി ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടങ്ങളാണ് നിർമ്മിച്ചിരിക്കുന്നത്.