രാജാക്കാട്: എസ്.എൻ.ഡി.പി യോഗം ശാന്തൻപാറ ശാഖയിൽ സരസ്വതീപൂജയും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും പഠനോപകരണ വിതരണവും നടത്തി. പ്രസിഡന്റ് കെ.പി. സജീവൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എൻ. ഉല്ലാസ് സ്വാഗതം ആശംസിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ജി. അജയൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ അഡ്വ. കെ.എസ്. സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ടി. അനീഷ് നന്ദി പറഞ്ഞു. സരസ്വതീ പൂജയിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, വനിതാ സംഘം യൂത്ത് മൂവ്മന്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.