കുമളി: കാലവർഷത്തിന് മുന്നോടിയായി മുല്ലപ്പെരിയാർ അണക്കെട്ടിൽ മേൽനോട്ട സമിതിയുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. കഴിഞ്ഞ ആഗസ്റ്റിന് ശേഷം ആദ്യമായാണ് സന്ദർശനം. പ്രധാന അണക്കെട്ട്, ബേബി ഡാം, സ്പിൽവേ, സ്വീപ്പേജ് ജലത്തിന്റെ അളവ് എന്നിവ പരിശോധിച്ചു. 13 ഷട്ടറുകളിൽ ഒന്നിന്റെ മാത്രം പ്രവർത്തനക്ഷമതയും പരിശോധിച്ചു. 112 അടിയാണ് അണക്കെട്ടിലെ നിലവിലെ ജലനിപ്പ്. 17.5 ലിറ്റർ ജലമാണ് ജലമാണ് പെർമിനിറ്റിൽ സ്വീപ്പേജ് വഴി ഒഴുകുന്നത്. ജലനിരപ്പിന് ആനുപാതികമായിട്ടാണ് സ്വീപ്പോജിലൂടെ ഒഴുകുന്നതെന്ന് മേൽനോട്ട സമിതി വിലയിരുത്തി. മേൽനോട്ട സമിതി ചെയർമാൻ സെൻട്രൽ വാട്ടർ കമ്മിഷൻ ചീഫ് ഏൻജിനീയർ ഗുൽഷൻ രാജ്, തമിഴ്നാട് പി.ഡബ്ല്യു.ഡി പ്രിൻസിപ്പൽ സെക്രട്ടറി എസ്.കെ. പ്രഭാകർ, കേരള പ്രതിനിധി അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ബി. അശോക് എന്നിവരുടെ നേതൃത്വത്തിലാണ് അണക്കെട്ട് സന്ദർശിച്ചത്. ഉപസമതി ചെയർമാൻ ശരവണ കുമാർ, തമിഴ്നാട് പ്രതിനിധികളായ സാം ഇർവിൻ, സുബ്രഹ്മണ്യം, കേരള പ്രതിനിധി എൻ.എസ്. പ്രസീദ് എന്നവരും പങ്കെടുത്തു.
ഷർട്ടർ പ്രവർത്തന മാർഗരേഖ സമർപ്പിക്കണമെന്ന് മേൽനോട്ട സമിതി
ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അണക്കെട്ടിന്റെ ഷട്ടർ ഉയർത്തുന്നത് സംബന്ധിച്ച വിരങ്ങൾ അടങ്ങിയ രേഖ സമർപ്പിക്കണമെന്ന് കേരളം പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും തമിഴ്നാട് കേരളത്തിന് നൽകാൻ തയ്യാറായിരുന്നില്ല. കേരളത്തിന്റെ നിരന്തരമായ സമ്മർദ്ദത്തിന്റെ ഭാഗമായി കഴിഞ്ഞമാസം തമിഴ്നാട് മാർഗ രേഖ തയ്യാറാക്കി ജലവിഭവ കമ്മിഷന് നൽകിയിരുന്നു. ഇതിലെ അപാകതകൾ പരിഹരിച്ച് ഒരുമാസത്തിനകം സമർപ്പിക്കണമെന്ന് മേൽനോട്ടസമിതി ഇന്നലെ ചേർന്ന യോഗത്തിൽ തമിഴ് നാടിനോട് നിർദ്ദേശിച്ചു. വള്ളക്കടവ് വഴി അണക്കെട്ടിലേക്ക് പോകുന്ന റോഡ് പ്രളയത്തിൽ തകർന്നത് പുനനിർമ്മിക്കുന്നതിനുള്ള അനുമതി തമിഴ്നാട് ഇന്നയിച്ചു. നിലവിൽ യാത്ര ക്ലേശകരമല്ലെന്നും പ്രശ്നമുള്ള ഭാഗങ്ങൾ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായും കേരളം മറുപടി നൽകി. അണക്കെട്ടിലേക്ക് വെെദ്യുതി ലഭ്യമാക്കുന്നതിനുള്ള നടപടി ഉണ്ടാകണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടു. നിലവിൽ അണക്കെട്ടിൽ ജനറേറ്ററുകളും സോളാർപാനലുകളും ഉപയോഗിച്ചുള്ള വെളിച്ചം ലഭിക്കുന്നുണ്ടെന്നും വനം വകുപ്പിന്റെ അനുമതി ലഭിച്ചെങ്കിലേ വെെദ്യുതി എത്തിക്കാൻ സാധിക്കൂവെന്നും മേൽനോട്ട സമിതി ചെയർമാൻ ഗുൽഷൻരാജ് പറഞ്ഞു.