പെരുവന്താനം: നിയന്ത്രണം വിട്ട ടാങ്കർ ലോറി റോഡിൽ നിന്ന് തെന്നി മാറി. റോഡിന്റെ തിട്ടയിൽ തട്ടി നിന്നതിനാൽ ലോറി കൊക്കയിലേക്ക് പതിക്കാതെ നിന്നതിനാൽ ഡ്രൈവർ അദ്ഭുതകരമായി രക്ഷപെട്ടു. ദേശീയ പാത183ൽ പുല്ലുപാറയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. മഴയും കോടമഞ്ഞും മൂലം പ്രദേശത്ത് ഗതാഗതം ദുസഹമായിരുന്നു. റോഡിൽ നിന്ന് തെന്നി മാറിയ ലോറിയുടെ പകുതി ഭാഗം കൊക്കയിലേക്ക് നീങ്ങി നിൽക്കുകയാണ്. കുട്ടിക്കാനത്ത് നിന്ന് മുണ്ടക്കയത്തേക്ക് പോവുകയായിരുന്നു ലോറി.