തൊടുപുഴ: റാവുത്തർ ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി- പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെയും എം.ജി സർവകലാശാലയിൽ നിന്ന് റാങ്കുകൾ നേടിയ ന്യൂമാൻ കോളേജ് വിദ്യാർത്ഥികളെയും ആദരിക്കലും ഡയറ്റ് ലാബ് എൽ.പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണ വിതരണവും നടത്തുമെന്ന് റാവുത്തർ ഫെഡറേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാളെ രാവിലെ 11ന് ഗവ. വി.എച്ച്.എസ്.സി ആഡിറ്റോറിയത്തിൽ റാവുത്തൽ ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് വി.എസ്. സെയ്ദു മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ അംഗം പ്രഫ.എ.പി. അബ്ദുൽ വഹാബ് വിശിഷ്ടാഥിതിയായി പങ്കെടുക്കും. യോഗത്തിൽ റാവുത്തർ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എ സലാമത്ത് മുഖ്യപ്രഭാഷണം നടത്തും. നഗരസഭ ചെയർപേഴ്‌സൺ ജെസി ആന്റണി, വൈസ് ചെയർമാൻ സി.കെ. ജാഫർ, മുസ്ലിംലീഗ് സെക്രട്ടേറിയറ്റ് അംഗം കെ.എം.എ ഷുക്കൂർ, ഐ.എൻ.എൽ ജില്ലാ പ്രസിഡന്റ് വി.എം. സുലൈമാൻ, ന്യൂമാൻ കോളജ് പ്രിൻസിപ്പൽ ഡോ. തോംസൻ ജോസഫ് എന്നിവർ സംസാരിക്കും. റാവുത്തർ ഫെഡറേഷന്റെ നേതൃത്വത്തിൽ ജി എസ്‌ ടി പ്രാക്ടീഷണൽ പരീക്ഷയിൽ പരിശീലനവും നൽകും. എം.ജി, കാലിക്കട്ട് സർവകലാശാലകളിലെ ഡീൻ ഡോ. കെ.എച്ച്. ഷാജഹാൻ പരിശീലനത്തിന് നേതൃത്വം നൽകും. താത്പര്യമുള്ളവർ 7012065112, 9961947665 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യണം. വാർത്താ സമ്മേളനത്തിൽ വി.എസ്. സെയ്ദ് മുഹമ്മദ്, മുഹമ്മദ് സക്കീർ ഹാജി, ഡോ. കെ.എച്ച്. ഷാജഹാൻ, പി.കെ. മൂസ എന്നിവർ പങ്കെടുത്തു.