കട്ടപ്പന: പ്രളയ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് കെയർ കേരള പദ്ധതിയിൽ പെടുത്തി കൂട്ടാർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തിയായ വീടുകളുടെ താക്കോൽ ദാനവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടത്തി. കൂട്ടാർ പഞ്ചായത്ത് മൈതാനിയിൽ ബാങ്ക് പ്രസിഡന്റ് കെ.ഡി. ജെയിംസിന്റെ അദ്ധ്യക്ഷതയിൽ വൈദ്യുതി മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്വയം സഹായ സംഘങ്ങൾക്കുള്ള വിദ്യാഭ്യാസ വായ്പ വിതരണോദ്ഘാടനം വനം വികസന കോർപ്പറേഷൻ ഡയറക്ടർ പി.എൻ. വിജയൻ ഉദ്ഘാടനം ചെയ്തു. കുരുമുളക് തൈകളുടെ വിതരണോദ്ഘാടനം നെടുങ്കണ്ടം ബ്ളോക്ക് പഞ്ചായത്ത് മെമ്പർ ജി. ഗോപാലകൃഷ്ണനും മുറ്റത്തെ മുല്ല വായ്പ വിതരണോദ്ഘാടനം ഉടുമ്പൻചോല അസി. രജിസ്ട്രാർ ജനറൽ പി.എൻ. സോമനും പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ആത്മ ജില്ലാ ഗവേണിംഗ് അംഗം പി.കെ. സദാശിവനും നിർവഹിച്ചു. ബാങ്ക് സെക്രട്ടറി കെ.ജി. സുരേഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കുട്ടായി കൂറുമുള്ളൽ, ബിജുമോൻ കിഴക്കേക്കര എന്നിവരുടെ വീടുകളുടെ താക്കോൽ ദാനമാണ് നടന്നത്. മറ്റൊരു ഭവന്റെ നിർമ്മാണം പൂർത്തിയാകുന്നുമുണ്ട്.