karimannooe
കരിമണ്ണൂർ സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രവേശനോത്സവം കരിമണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് ഡി. ദേവസ്യ നവാഗതപ്രതിനിധികളോടൊപ്പം ഉദ്ഘാടനം ചെയ്യുന്നു. സ്‌കൂൾ മാനേജർ റവ. ഡോ. സ്റ്റാൻലി പുൽപ്രയിൽ, ഇളംദേശം ബ്ലോക്ക് പഞ്ചായത്തംഗം ബേസിൽ ജോൺ, പ്രിൻസിപ്പൽ ചെറിയാൻ ജെ. കാപ്പൻ, ഹെഡ്മാസ്റ്റർ ജോയിക്കുട്ടി ജോസഫ്, പിറ്റിഎ പ്രസിഡന്റ് കെ.പി. മധുസൂദനൻ എന്നിവർ സമീപം.

കരിമണ്ണൂർ: സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ അഞ്ച് മുതൽ എട്ട് വരെ ക്ലാസുകളിലേക്ക് പുതുതായി എത്തിയ 352 വിദ്യാർഥികൾക്ക് വരവേൽപ്പ് നൽകിയ വ്രേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് ഡി. ദേവസ്യ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ റവ. ഡോ. സ്റ്റാൻലി പുൽപ്രയിൽ അദ്ധ്യക്ഷനായിരുന്നു. ഇളംദേശം ബ്ലോക്ക് പഞ്ചായത്തംഗം ബേസിൽ ജോൺ, പി.ടി.എ പ്രസിഡന്റ് കെ.പി. മധുസൂദനൻ, എം.പി.ടി.എ പ്രസിഡന്റ് സോഫി വിൽസൺ എന്നിവർ പ്രസംഗിച്ചു. സീനിയർ അസിസ്റ്റന്റ് ഷേർളി ജോൺ വടക്കേക്കര, സ്റ്റാഫ് സെക്രട്ടറി ബിജു ജോസഫ്, പി.ടി.എ സെക്രട്ടറി റെജീന ലോറൻസ്, അദ്ധ്യാപകരായ ജോളി എം. മുരിങ്ങമറ്റം, സോജൻ അബ്രാഹം, സാബു ജോസ്, രസികപ്രിയ എസ്. നാഥൻ, ജോബിൻ ജോസഫ് എന്നിവർ നേതൃത്വംനൽകി.