രാജാക്കാട്: ബോഡിമെട്ടിൽ കാറിൽ കൊണ്ടുവന്ന കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. തമിഴ്‌നാട് സ്വദേശികളായ സ്റ്റീവ് പീരിസ് (20), ജി. വരുൺ (26) എന്നിവരാണ് എക്‌സൈസ് ഇൻസ്‌പെക്ടർ പി.എം. കുഞ്ഞുമുഹമ്മദിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനവും കസ്റ്റഡിയിലെടുത്തു. 100 ഗ്രാം ഉണക്ക കഞ്ചാവാണ് പ്രതികളിൽ നിന്ന് കണ്ടെടുത്തത്. പരിശോധനയിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ പി.കെ. ബെന്നി, കെ.കെ. സജിത്ത്കുമാർ, വി. റിനേഷ്, പ്രിവന്റീവ് ഓഫീസർ ഷാഫി അരവിന്ദാക്ഷൻ എന്നിവരും പങ്കെടുത്തു.