ഇടുക്കി: ഭക്ഷ്യസുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷയെക്കുറിച്ചും ശുചിയായ പാചകരീതിയെക്കുറിച്ചും വൈവിദ്ധ്യമാർന്ന രീതിയിൽ ജില്ലയിലുടനീളം ബോധവത്കരണ പരിപാടികൾ നടത്തി. യു.എൻ പൊതുസഭയുടെ തീരുമാനപ്രകാരം ഏഴ് ഭക്ഷ്യസുരക്ഷാ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് വിപുലമായ പരിപാടികൾ ജില്ലയിൽ ഒരുക്കിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തതരം പരിപാടികൾ ആരോഗ്യകേരളവും നാഷണൽ ഹെൽത്ത് മിഷനും പബ്ലിക് റിലേഷൻസ് വകുപ്പും ചേർന്ന് നടത്തി. സമാപന ദിവസമായ ഇന്ന് തൊടുപുഴ ടൗൺഹാളിൽ രാവിലെ 10ന് ഭക്ഷ്യസുരക്ഷയെ ആസ്പദമാക്കിയുള്ള പോസ്റ്റർ, ചിത്ര പ്രദർശനം തുടങ്ങി വിപുലമായ പരിപാടികൾ നടത്തും.