ചെറുതോണി:കമ്പത്തു നിന്നു നെടുങ്കണ്ടം വഴി എർണ്ണാകുളത്തേക്ക് കാറിൽ കടത്തുകയായിരുന്ന രണ്ടേകാൽ കിലോ കഞ്ചാവുമായി ഒരാളെ പിടികൂടി. നെടുങ്കണ്ടം സ്വദേശി വട്ടത്തറയിൽ അഭിലാഷ് (37)നെയാണ് നെടുംങ്കണ്ടം-പച്ചടി ഭാഗത്തു നിന്നും ഇന്നലെ വെളുപ്പിന് രണ്ടിന് ഇടുക്കി എക്‌സൈസ് നാർക്കോട്ടിക് സ്‌ക്വാഡ് സർക്കിൾ ഇൻസ്പക്ടറും പാർട്ടിയും പിടികൂടിയത്. അർദ്ധരാത്രി കമ്പത്തു നിന്നും കഞ്ചാവ് കടത്തുന്നത് സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് രാത്രി കാല വാഹന പരിശോധന കർശനമാക്കിയിരുന്നു. കിലോയ്ക്ക് 7000/ രൂപയ്ക്കു കമ്പത്തുനിന്നും വാങ്ങുന്ന കഞ്ചാവ് എർണാകുളത്ത് എത്തിച്ച് ഏജന്റ് മാർക്കുസ്ഥിരമായിന നൽകുന്ന വ്യാപാരിയായിരുന്നു അഭിലാക്. എറണാകുളത്ത് എത്തിക്കുമ്പോൾ കിലോയ്ക്കു 25000/ രൂപ വില ലഭിക്കുംമെന്നും അർദ്ധരാത്രി സമയങ്ങളിലാണ് സ്ഥിരമായി കഞ്ചാവ് കടത്തുന്നതെന്നും പ്രതിപറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജറാക്കി റിമാന്റ് ചെയ്തു. കഞ്ചാവ് കടത്താനുപയോഗിച്ച കാർ കസ്റ്റഡിയിൽ എടുത്തു.