തൊടുപുഴ : സ്‌പെഷ്യൽ സ്‌കൂളുകളോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കണമെന്ന് പി.ജെ. ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. സർക്കാർ പ്രഖ്യാപിച്ച സ്‌പെഷ്യൽ സ്‌കൂൾ പാക്കേജ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് സ്‌പെഷ്യൽ സ്‌കൂൾ ജില്ലാ കമ്മിറ്റി കോഡിനേറ്റർ സി. ജൂഡി മാത്യുവിന്റെ നേതൃത്വത്തിൽ പി.ജെ. ജോസഫിന് നൽകിയ നിവേദനം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവർക്ക് ഇതു സംബന്ധിച്ച് ചർച്ച നടത്തുമെന്ന് പി.ജെ. ജോസഫ് എം.എൽ.എ നിവേദക സംഘത്തിന് ഉറപ്പു നൽകി. ഇളംദേശം ബ്ലോക്ക് പ്രസിഡന്റ് മർട്ടിൽ മാത്യു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം. മോനിച്ചൻ, റവ. ഫാ. ജോൺ കടവൻ, പന്നിമറ്റം അനുഗ്രഹ നികേദൻ സ്‌കൂൾ പ്രിൻസിപ്പൽ സി. മേരി ആന്റണി, ജോസ് മാത്യു, സജി കോര, സി. ബെറ്റി സി ജോസഫ്, സി. മരിയ ജോസഫ്, സി. റ്റിസ്‌മോൾ, അദ്ധ്യാപക പ്രതിനിധികളായ കെ.ജെ.മഞ്ജു, സിന്ദു ലൂക്ക്, ജിസ്ന ജോണി, ജിനി ജോസ്, പി.ടി.എ പ്രതിനിധികളായ സാജൻ മാത്യു, സുൽഫിത്ത് ബഷീർ, എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.