തൊടുപുഴ: സെന്റ് സെബാസ്റ്റ്യൻസ് യു.പി സ്‌കൂളിലെ പ്രവേശനോത്സവം സ്‌കൂൾ മാനേജർ റവ. ഫാ. ജിയോ തടിക്കാട് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കൗൺസിലർ അരുണിമ ധനേഷ് പാഠപുസ്തക വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. ഈ വർഷം പുതിയതായി സ്‌കൂളിലേക്ക് വന്ന 161 കുട്ടികൾക്കും മധുരപലഹാരവും പായസവും ബലൂണും നൽകി സ്വീകരിച്ചു. സ്‌കൂൾ പരിസരത്ത് തെങ്ങിൻതൈകൾ നട്ട് പരിസ്ഥിതി ദിനാഘോഷത്തിന്റെ ഉദ്ഘാടനവും നടത്തി. ഹെഡ്മാസ്റ്റർ ജെയ്സൺ ജോർജ്ജ്, പി.ടി.എ പ്രസിഡന്റ് പ്രിൻസ് അഗസ്റ്റിൻ, എം.പി.ടി.എ പ്രസിഡന്റ് ജിസി സാജൻ, പി.ടി.എ കമ്മിറ്റിക്കാർ, അദ്ധ്യാപകർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.