തൊടുപുഴ: ലയൺസ് ക്ലബ്ബ് തൊടുപുഴ എലൈറ്റിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ മെമ്പർമാരുടെ ഇൻഡക്ഷനും ഇന്ന് നടക്കും. വൈകിട്ട് 7.30 ന് തൊടുപുഴ ഹോട്ടൽ മൂൺലിറ്റ് ആഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ ലയൺസ് പാസ്റ്റ് ഡിസ്ട്രിക്ട് ഗവർണർ റിയാസ് അഹമ്മദ് സ്ഥാനാരോഹണവും സർവീസ് പ്രോജക്ടുകളുടെ ഉദ്ഘാടനവും നിർവഹിക്കും. ഭാരവാഹികളായി ജോമോൻ ജേക്കബ് (പ്രസിഡന്റ്), ഷിജു തോമസ് (സെക്രട്ടറി), സതീഷ് എസ്. (ട്രഷറർ), അനൂപ് ആർ, ജെയ്സ് ജോൺ, വരുൺ ബാലകൃഷ്ണൻ (വൈസ് പ്രസിഡന്റുമാർ), എസ്. എം. റെജി (മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻ ചെയർപേഴ്സൺ), ബോബി ജോർജ്ജ് (സർവീസ് ചെയർമാൻ), റോയി ലൂക്ക് (മെമ്പർഷിപ്പ് കമ്മിറ്റി ചെയർമാൻ), പിറ്റോ തോമസ് (ലയൺ ടാമർ), പി.എൻ. രാജീവൻ (ലയൺ ട്വിസ്റ്റർ), എം. രമേഷ്, ജെയിംസ് ടി. മാളിയേക്കൽ, എം.എസ്. ബാലകൃഷ്ണൻ നായർ (ഡയറക്ടർമാർ) എന്നിവരാണ് ഭാരവാഹികൾ.
സൗജന്യ യോഗ പരിശീലനം
തൊടുപുഴ: ലോകയോഗ ദിനാചരണത്തോടനുബന്ധിച്ച് തൊടുപുഴ ന്യൂമാൻ കോളേജിൽ പ്രവർത്തിക്കുന്ന യോഗ സെന്ററിൽ ഒരാഴ്ചത്തെ സൗജന്യ യോഗ പരിശീലനം നൽകുന്നു. ജൂൺ 21നാണ് ലോക യോഗദിനാചരണം. ന്യൂമാൻ കോളേജിൽ എല്ലാദിവസവും രാവിലെ 5.30 മുതൽ 6.30 വരെയും വൈകിട്ട് 5.30 മുതൽ 6.30 വരെയും യോഗ പരിശീലനം നടന്നുവരുന്നുണ്ട്. തിങ്കൾ മുതൽ ശനി വരെയുള്ല ദിവസങ്ങളിൽ പരിശീലനം നൽകി വരുന്നു. യോഗ പരിശീലിക്കാൻ താത്പര്യമുള്ളവർ രാവിലെയോ വൈകുന്നേരമോ എത്തിച്ചേർന്നാൽ മതിയെന്ന് യോഗാചാര്യൻ പോൾ മഠത്തിക്കണ്ടം അറിയിച്ചു. ഫോൺ: 9400877725
വൈ.എം.സി.എ സ്ഥാപകദിനാഘോഷം ഒമ്പതിന്
ആലക്കോട്: വൈ.എം.സി.എ സ്ഥാപകദിനാഘോഷവും നാഷണൽ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്ബ് ബെഞ്ചമിൻ കോശി, നിയുക്ത ഇടുക്കി എം.പി. അഡ്വ. ഡീൻ കുര്യാക്കോസ് എന്നിവർക്ക് സ്വീകരണവും ഒമ്പതിന് ആലക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കുമെന്ന് പ്രോഗ്രാം കൺവീനർ എം.സി.ജോയി അറിയിച്ചു. ഞായറാഴ്ച വൈകിട്ട് 4.30ന് നടക്കുന്ന സമ്മേളനം പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നാഷണൽ പ്രസിഡന്റ് ജസ്റ്റിസ് ജെ.ബി. കോശി നിർവഹിക്കും. കുടുംബസംഗമം അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്യും. കലയന്താനി വൈ.എം.സി.എ പ്രസിഡന്റ് ബാബു ജോസഫ് അദ്ധ്യക്ഷത വഹിക്കും.