കുമളി: പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എസ്.എൻ.ഡി.പി യോഗം പീരുമേട് യൂണിയൻ സാരഥികൾക്ക് നാളെ ഉച്ചയ്ക്ക് രണ്ടിന് കുമളി ശാഖയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. കുമളി ശാഖാ ആഡിറ്റോറിയത്തിൽ ശാഖാ പ്രസിഡന്റ് ബെൽഗി ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ, യൂണിയൻ സെക്രട്ടറി പി.കെ. ബിനു, വൈസ് പ്രസിഡന്റ് പി.കെ. രാജൻ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം ഇ.എൻ. കേശവൻ, നിയുക്ത ഡയറക്ടർ ബോർഡ് മെമ്പർ സലികുമാർ എന്നിവർക്ക് സ്വീകരണം നൽകും. കുമളി ശാഖാ വൈസ് പ്രസിഡന്റ് എം.ഡി. പുഷ്‌കരൻ, സെക്രട്ടറി സജിമോൻ, വനിതാ സംഘം പ്രസിഡന്റ് ലളിതമ്മ അപ്പു, വൈസ് പ്രസിഡന്റ് വിജയമ്മ രാമകൃഷ്ണൻ, സെക്രട്ടറി ജയ ഷാജി,​ വിവിധ കുടുംബ യൂണിറ്റുകളിലെ കൺവീനർമാർ, ജോയന്റ് കൺവീനർമാർ എന്നിവർ നേതാക്കൾക്ക് സ്വീകരണം നൽകും.