തൊടുപുഴ: ചെയർമാൻ മരിച്ചാൽ പകരം മകൻ ചെയർമാനാകുമെന്ന് പാർട്ടി ഭരണഘടനയിൽ ഇല്ലെന്ന് പി.ജെ.ജോസഫ് തൊടുപുഴയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. ശിഹാബ് തങ്ങൾ മരിച്ചപ്പോൾ മകനാണോ നേതാവായത്. ഇപ്പോൾ പാർട്ടിയിൽ സമവായത്തിന്റെ ആളുകളും പിളർപ്പിന്റെ ആളുകളും മാത്രമാണുള്ളത്. ജോസ് കെ. മാണി പിളർപ്പിന്റെ പക്ഷത്താണ്. പാർട്ടിയിൽ അഭിപ്രായ സമന്വയത്തിനായി നിലകൊള്ളും. വിവിധ ജില്ലാ കമ്മിറ്റികൾ സമവായം ആവശ്യപ്പെട്ടു കത്ത് നൽകിയിട്ടുണ്ട്. എന്നെ ചെയർമാനായി അംഗീകരിച്ചാൽ മാത്രമേ ഇനി യോഗങ്ങൾ വിളിക്കാനാകൂ. പാർലമെന്ററി പാർട്ടി യോഗം ചേരാനായില്ലെങ്കിൽ സംസ്ഥാന കമ്മിറ്റിയും വിളിക്കാനാവില്ല. സാഹചര്യം സ്പീക്കറെ അറിയിക്കും.