രാജാക്കാട്: സെൽവരാജ് കൊലക്കേസിന്റെ മറവിൽ സി.പി.എം അക്രമങ്ങൾ നടത്തുകയാണെന്ന് ആരോപിച്ച് 11ന് ഉച്ചകഴിഞ്ഞ് രണ്ട് മുതൽ ഉടുമ്പൻചോല ടൗണിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തും. കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യും. പ്രതിഷേധ പ്രകടനത്തിന് ശേഷം മൂന്നിന് പൊതുസമ്മേളനം നടക്കും. ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ അദ്ധ്യക്ഷത വഹിക്കും. നിയുക്ത എം.പി ഡീൻ കുര്യാക്കോസ്, യു.ഡി.എഫ് നേതാക്കൾ എന്നിവർ പങ്കെടുക്കും.