രാജാക്കാട്: അജ്ഞാതർ സി.പി.എം കൊടിമരത്തിന്റെ കയർ മുറിച്ച് മാറ്റിയതിനെ തുടർന്ന് പാറത്തോടും മേട്ടകിലിലും സംഘർഷം. ഇന്നലെ രാവിലെയാണ് കയർ മുറിച്ചത് പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്നായിരുന്നു സംഘർഷം രൂപപ്പെട്ടത്. പാറത്തോട്ടിൽ ഉടുമ്പൻചോല പൊലീസും മേട്ടകിലിൽ നെടുങ്കണ്ടം പൊലീസും എത്തിയതോടെയാണ് ഇതിന് അയവുവന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് വൈകിട്ട് സി.പി.എം പ്രവർത്തകർ പാറത്തോട്ടിലേയ്ക്ക് പ്രകടനം നടത്തി. കയർ മുറിച്ചതുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. സെൽവരാജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ദിവസങ്ങളായി ഉടുമ്പൻചോല, പാറത്തോട് പ്രദേശങ്ങളിൽ സംഘർഷം നിലനിൽക്കുകയാണ്.